വി.സിമാരെ പുറത്താക്കല്‍ നടപടിയില്‍ ഗവര്‍ണര്‍ വിളിച്ച ഹിയറിംഗ് ഇന്ന്
December 12 | 07:21 AM
തിരുവനന്തപുരം: സർവകലാശാല വി.സിമാരെ പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാരുടെ ഹിയറിങ് ഗവർണർ ഇന്ന് നടത്തും. രാജ്ഭവനിൽ 11 മണി മുതലാണ് ഹിയറിങ്. വി.സിമാർ നേരിട്ടോ അല്ലെങ്കിൽ വിസിമാർ ചുമതലപ്പെടുത്തിയ അഭിഭാഷകരോ ഹിയറിങ്ങിന് എത്തും. വിദേശത്തുള്ള എംജി വി.സിയുടെ ഹിയറിങ് പിന്നീട് നടത്തും. ഇന്നെത്താൻ പ്രയാസം ഉണ്ടെന്നാണ് കണ്ണൂർ വി.സി അറിയിച്ചിരിക്കുന്നത്. കെടിയു വി.സി രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹിയറിങ്. യുജിസി മാർഗ്ഗനിർദേശപ്രകാരമുള്ള യോഗ്യത ഇല്ലാത്ത മുഴുവൻ വിസിമാരെയും പുറത്താക്കാനാണ് ഗവർണറുടെ നീക്കം. ഹിയറിങ്ങ് കഴിഞ്ഞാലും കോടതിയിൽ വി.സിമാർ നൽകിയ കേസ് കൂടി പരിഗണിച്ചാകും ഗവർണർ അന്തിമ നിലപാടെടുക്കുക.