ചൈനയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു
November 26 | 10:19 PM
ബെയ്ജിങ്: ഇടവേളയ്ക്ക് ശേഷം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ ദിനം പ്രതി വര്‍ധിക്കുകയാണ്. പുതുതായി 35,183 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി നാഷണല്‍ ഹെല്‍ത്ത് കമ്മീഷന് അറിയിച്ചു. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും മഹാമാരി വീണ്ടും പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞു. ചൈനയിലെ തെക്ക് കിഴക്കന്‍ നഗരമായ ചോങ്കിംഗില്‍ 32 മില്യണ്‍ ആളുകളാണ് താമസിക്കുന്നത്. ഇവിടെ കഴിഞ്ഞ ദിവസത്തേക്കാള്‍ 20 ശതമാനം അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് 7,721 പുതിയ കേസുകളായി. തെക്കന്‍ ചൈനയിലെ നഗരമായ ഗ്വാങ്ഷൗയില് വെള്ളിയാഴ്ച 7,419 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെബെയ്, സിചുവാന്‍, ഷാന്‍സി, ക്വിന്‍ഹായ് പ്രവിശ്യകളിലും ദിനംപ്രതി കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്.