മംഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനം; തീവ്രവാദ ബന്ധമെന്ന് കർണാടക പൊലീസ്
November 20 | 12:29 PM
മംഗളൂരു: നാഗോരിയിൽ കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനം ആസൂത്രിതമെന്ന് കർണാടക ഡിജിപി. വലിയ സ്ഫോടനത്തിനാണ് പദ്ധതിയിട്ടത്. തീവ്രവാദ ബന്ധമുള്ളതായും അദ്ദേഹം പറഞ്ഞു. സ്ഫോടനം ഉണ്ടായ ഓട്ടോറിക്ഷയിൽ നിന്ന് കത്തിക്കരിഞ്ഞ പ്രഷർ കുക്കറും ബാറ്ററികളും കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. സ്ഫോടനത്തെ തുടർന്ന് മംഗളൂരുവിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഇന്നലെയാണ് മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഡ്രൈവർക്കും യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റിരുന്നു.