സ്വർണവില വീണ്ടും കുതിക്കുന്നു
January 20 | 11:09 AM
തിരുവനന്തപുരം: സ്വർണവില വീണ്ടും കുതിക്കുന്നു. പവന് 280 രൂപ വർദ്ധിച്ച് 41880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഉയർന്ന നിരക്കാണിത്. കൂടാതെ സ്വർണവിലയിലെ സർവകാല റെക്കോർഡായ പവന് 42000 എന്ന നിരക്കിന് തൊട്ടരികിലാണ്. 2020 ഓഗസ്റ്റ് ഏഴ്, എട്ട്, ഒമ്പത് തീയതികളിലാണ് സ്വർണവില പവന് 42000 രൂപയിൽ എത്തിയത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർദ്ധിച്ച് 5235 രൂപയായിട്ടുണ്ട്.
ബുധനാഴ്ച സ്വർണവിലയിൽ നേരിയ ഇടിവ് ഉണ്ടായെങ്കിലും കഴിഞ്ഞ ദിവസം സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ബുധനാഴ്ച പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 41,600 രൂപയാണ്. പുതുവർഷം ആരംഭിച്ചത് മുതൽ 41,000 മുകളിലാണ് സംസ്ഥാനത്തെ സ്വർണവില. ജനുവരി രണ്ടിന് രേഖപ്പെടുത്തിയ 40360 രൂപയാണ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീടുള്ള ദിവസങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ സ്വര്‍ണവില ഉയരുകയും താഴുകയും ചെയ്തിരുന്നു. ജനുവരി അഞ്ച് മുതല്‍ 41000 രൂപയ്ക്ക് മുകളിലാണ് കേരളത്തിലെ സ്വര്‍ണവിപണി.