ഇന്ന് ശിശുദിനം: ചാച്ചാജിയുടെ ഓർമ പുതുക്കി രാജ്യം
November 14 | 05:49 AM
ഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ 133-ാം ജന്മദിനത്തിൽ രാജ്യമെമ്പാടും ശിശുദിനാഘോഷ പരിപാടികൾ നടക്കും. സ്കൂളുകൾ കേന്ദ്രീകരിച്ച് റാലികൾ, ചിത്രരചന, പ്രസംഗം, ഉപന്യാസ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. അലഹബാദില്‍ 1889ലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജനനം. സ്വാതന്ത്ര്യ സമരസേനാനി, എഴുത്തുകാരന്, വാഗ്മി , രാഷ്ട്രതന്ത്രജ്ഞൻ, എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം.
രാജ്യം ശിശുദിനമായാണ് നെഹ്റുവിന്റെ ജന്മദിനം കൊണ്ടാടുന്നത്.
1964-ല്‍ നെഹ്റുവിന്റെ മരണശേഷമാണ് ദേശീയതലത്തില്‍ നവംബർ 14 ശിശുദിനമായി ആചരിച്ച് തുടങ്ങിയത്. ചാച്ചാജിയുടെ വേഷമണിഞ്ഞും പനിനീര്‍പ്പൂ നെഞ്ചോടു ചേര്‍ത്തുവെച്ചും രാജ്യത്തെ കുട്ടികൾ ശിശുദിനം ആചരിക്കുന്നു.