കോഴിക്കോട് സഹയാത്രികനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു; തമിഴ്നാട് സ്വദേശി പിടിയില്‍
March 7 | 09:11 AM
കോഴിക്കോട്: തീവണ്ടിയില്‍ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി. കോഴിക്കോട് കൊയിലാണ്ടിക്കടുത്താണ് സംഭവം. തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി മലബാര്‍ എക്സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. തര്‍ക്കത്തിനിടെ സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായിട്ടില്ല. ഏകദേശം 25 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.