കശ്മീരില്‍ ഏറ്റുമുട്ടല്‍; ജയ്ഷ് ഇ മുഹമ്മദ് ഭീകരനെ സൈന്യം വധിച്ചു
November 11 | 08:19 AM
ശ്രീനഗർ: കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ജയ്ഷ് ഇ മുഹമ്മദ് ഭീകരനെ സുരക്ഷാ സേന വധിച്ചു.
ജയ്ഷ് ഇ മുഹമ്മദ് ഭീകരൻ കമ്രാൻ ഭായ് എന്ന ഹനീസ് ആണ് മരിച്ചത്. ഇയാൾ ഇന്ത്യാക്കാരനല്ലെന്ന് വ്യക്തമായി. ഭീകരരുമായുള്ള സുരക്ഷാ സേനയുടെ ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.
സൈന്യവും പൊലീസും ചേർന്നാണ് ഭീകരരെ നേരിടുന്നത്. രണ്ട് ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് വിവരം.