പാലക്കാട് പടക്കം പൊട്ടിച്ച് എടിഎം തകർക്കാൻ ശ്രമം
February 14 | 08:48 AM
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് സ്വകാര്യ ബാങ്കിന്റെ എടിഎം തകർക്കാൻ ശ്രമം. പടക്കം പൊട്ടിച്ചാണ് അക്രമി എടിഎം തകർക്കാൻ ശ്രമിച്ചത്. മണ്ണാർക്കാട് എലുമ്പുലാശ്ശേരിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിലാണ് അക്രമമുണ്ടായത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം. അലാറം ശബ്ദിച്ചതോടെ എടിഎം തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടു. അലാറത്തിൻ്റെ ശബ്ദം കേട്ടതിനു പിന്നാലെ ബാങ്ക് മാനേജർ പൊലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.