ഭാരത് ജോഡോ യാത്ര കശ്മീരിലും കാൽനടയായി തന്നെ
January 20 | 08:33 AM
ഡൽഹി: സുരക്ഷാ മുന്നറിയിപ്പുകൾ നിലനിൽക്കെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ. ഹാറ്റ്ലി മോറിൽ നിന്ന് ആരംഭിച്ച പദയാത്ര ഇന്ന് ചഡ്വാളിയിൽ അവസാനിക്കും. റിപ്പബ്ലിക് ദിനത്തിൽ ബനിഹാളിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തും. സുരക്ഷാ പ്രശ്നം ഉണ്ടെന്നും കാറിൽ സഞ്ചരിക്കണമെന്നും സുരക്ഷ ഏജൻസികൾ നിർദ്ദേശം നൽകിയെങ്കിലും യാത്ര കാൽനടയായി തുടരുമെന്ന് കോൺഗ്രസ് അറിയിച്ചു.
30ന് ശ്രീനഗർ ഷേർ കശ്മീർ സ്റ്റേഡിയത്തിലെ സമാപന സമ്മേളനം പ്രതിപക്ഷ ഐക്യ നിരയുടെ ശക്തിപ്രകടനമാക്കി മാറ്റും. സിപിഐയെ കൂടാതെ പ്രതിപക്ഷത്തു നിന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവർ പങ്കെടുക്കും.