ബഫർ സോൺ വിഷയത്തിൽ എരുമേലിയിൽ ശക്തമായ പ്രതിഷേധം
December 23 | 03:09 PM
കോട്ടയം: ബഫർ സോൺ വിഷയത്തിൽ എരുമേലിയിൽ ശക്തമായ പ്രതിഷേധം. വനം വകുപ്പിന്റെ ബോർഡ് നാട്ടുകാർ പിഴുതു മാറ്റി കരിഓയിൽ ഒഴിച്ചു. എരുമേലി ഏയ്ഞ്ചൽവാലി വാർഡിലാണ് പ്രതിഷേധം. പുതിയ മാപ്പിലും ഏയ്ഞ്ചൽവാലി ബഫർ സോണിൽ ഉൾപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമായത്. തുടർന്ന് നാട്ടുകാർ വനം വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തുകയും വനംവകുപ്പ് ഓഫീസിനു മുന്നിലെത്തി ബോർഡ് പിഴുതുമാറ്റുകയും ചെയ്തു.
തുടർന്ന്, ഓഫീസിന്റെ മുന്നിൽ വച്ച് തന്നെ ബോർഡിൽ കരിഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു. സർക്കാർ പുറത്തിറക്കിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയ പ്രദേശം വനഭൂമിയിലാണെന്നാരോപിച്ചായിരുന്നു ജനകീയ പ്രതിഷേധം.