യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് മുസ്ലിം ലീഗിന്റെ ലക്ഷ്യമെന്ന് സാദിഖലി ശിഹാബ് തങ്ങൾ
March 7 | 09:13 AM
കോഴിക്കോട്: ലീഗിന്റെ മുന്നണി മാറ്റ സാധ്യതകൾ തള്ളി സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. ലീഗ് വർഗീയ പാർട്ടിയല്ലെന്ന സിപിഎം അഭിപ്രായം പൊതുജനാഭിപ്രായം കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നണി മാറണമെന്ന അഭിപ്രായം പലർക്കും ഉണ്ടാകാമെങ്കിലും യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് മുസ്ലീം ലീഗിന്റെ ലക്ഷ്യം. അടുത്ത തവണ യുഡിഎഫിന് തന്നെ അധികാരം ലഭിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.