ഉപതെരഞ്ഞെടുപ്പ് ഫലം: ജനദ്രോഹ ഭരണത്തിന് ജനം നല്കിയ താക്കീതാണെന്ന് കെ.സുധാകരന്
November 10 | 02:28 PM
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിന് ജനം നല്കിയ താക്കീതാണെന്ന്
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് എംപി പ്രതികരിച്ചു. എല്‍.ഡി.എഫിന്റെ ദുര്‍ഭരണത്തെ ജനം എത്രത്തോളം വെറുത്തെന്നതിന്റെ തെളിവ് കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്ന് ജില്ലകളിലെ 29 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തിളക്കമാർന്ന നേട്ടമാണ് കൈവരിച്ചത്.