സ്വർണവില കുതിക്കുന്നു; പവന് വീണ്ടും 38,000ന് മുകളില്‍
November 11 | 11:02 AM
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന. പവന് 360 രൂപ കൂടിയതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 38,240 രൂപയായി. 45 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4780 രൂപയായി. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. കഴിഞ്ഞ രണ്ടുദിവസമായി സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചക്കിടെ 1360 രൂപയാണ് വര്‍ധിച്ചത്. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു.