നോട്ട് നിരോധനം: കേന്ദ്ര തീരുമാനം കോടതി ശരിവച്ചെന്ന പ്രചാരണം തെറ്റെന്ന് സീതാറാം യെച്ചൂരി
January 2 | 03:15 PM
ന്യൂഡൽഹി: നോട്ട് നിരോധിച്ച കേന്ദ്ര തീരുമാനം കോടതി ശരിവച്ചെന്ന പ്രചാരണം തെറ്റെന്ന് സീതാറാം യെച്ചൂരി. കേന്ദ്രത്തിന് ഇത്തരം തീരുമാനമെടുക്കാൻ അവകാശമുണ്ടെന്നാണ് വിധിയിൽ പറയുന്നത്. എന്നാൽ പാർലമെന്റിനെ മറികടക്കാൻ പാടില്ലായിരുന്നു എന്നാണ് ജസ്റ്റിസ് നഗരത്ന പറയുന്നത്. നോട്ട് നിരോധനത്തിന്റെ ആഘാതത്തെ കുറിച്ച് ഉത്തരവിലില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ചെറുകിട വ്യവസായത്തെ തകർത്തു. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിച്ചു. പാർലമെന്റിന്റെ അധികാരമില്ലാതെ ഇത്തരം തീരുമാനമെടുക്കാൻ അവകാശമില്ലെന്ന് യെച്ചൂരി പറഞ്ഞു. നോട്ട് നിരോധന നടപടിയെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്.