രാജ്യത്ത് കൊവിഡ് കൂടുന്നു; 3,823 പുതിയ കേസുകൾ
April 2 | 10:55 AM
ഡൽഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,823 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്ചയേക്കാൾ 27 ശതമാനത്തിൻ്റെ വർധനവാണ് ഞായറാഴ്ച ഉണ്ടായിട്ടുള്ളത്. ശനിയാഴ്ച 2,995 ഉം വെള്ളിയാഴ്ച 3,095 ഉം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 18,389 ആയി ഉയർന്നു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 4 കോടി 47 ലക്ഷത്തി 22,818 ആയി. ഇന്ന് 1,784 പേർ രോഗമുക്തി നേടിയതോടെ, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4 കോടി 41 ലക്ഷത്തി 73,335 ആയി ഉയർന്നു.