വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമം; നടൻ ഷൈന്‍ ടോം ചാക്കോയെ ഇറക്കിവിട്ടു
December 11 | 01:54 AM
ദുബായ്: ദുബായിൽ വെച്ച് നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ എയർലൈൻസ് അധികൃതർ പുറത്താക്കുകയായിരുന്നു. ദുബായ് വിമാനത്താവളത്തിൽ വച്ചാണ് സംഭവം. പുതിയ ചിത്രത്തിന്റെ ദുബായ് പ്രമോഷൻ ഇവന്റിന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് ഷൈൻ ടോം യാത്ര ചെയ്യുന്ന വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചത്. ഷൈൻ ടോം ചാക്കോയെ എയർ പോർട്ട് അധികൃതർക്ക് കൈമാറിയിരിക്കുകയാണെന്നാണ് വിവരം.
നടന്റെ അസ്വാഭാവിക പെരുമാറ്റം കണ്ട അധികൃതർ അദ്ദേഹത്തെ വിമാനത്തിൽ നിന്നു പുറത്താക്കുകയായിരുന്നു. അതേസമയം
ഷൈൻ ടോം ചാക്കോയ്ക്കൊപ്പം പ്രമോഷനെത്തിയ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ അതേ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചെന്നാണ് റിപ്പോർട്ട്.