കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ജീവനൊടുക്കി
February 15 | 09:57 AM
കോഴിക്കോട്: എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. പശ്ചിമബംഗാള്‍ സ്വദേശി നിധിന് ശര്‍മ്മ (22)യാണ് മരിച്ചത്. കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ജീവിക്കാൻ താൽപര്യം ഇല്ലെന്ന് സുഹൃത്തുകൾക്ക് സന്ദേശം അയച്ചിരുന്നതായി പൊലീസ് പറയുന്നു. കൂടുതൽ കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.