ത്രിപുരയുടെ മുഖഛായ മാറ്റിയത് ബിജെപിയെന്ന് രാജ്നാഥ് സിംഗ്
February 8 | 09:56 AM
അഗർത്തല: ത്രിപുര തെരഞ്ഞെടുപ്പ് പ്രചാരണചൂടിൽ. ബിജെപി, സിപിഐഎം, കോൺഗ്രസ്, എന്നീ പാർട്ടികളുടെ ദേശീയ നേതാക്കൾ സംസ്ഥാനത്ത് എത്തി. ഇടത് സർക്കാർ സംസ്ഥാനത്തെ ജനങ്ങളെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും ത്രിപുരയുടെ മുഖഛായ മാറ്റിയത് ബിജെപിയാണെന്നും, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ബിജെപി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ഹിമന്ത ബിശ്വ ശർമ എന്നിവർ ത്രിപുരയിൽ പ്രചരണം തുടരുകയാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദി വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് ഉണ്ടാകും.അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം തടസ്സപ്പെടുത്തിയ പാർട്ടികളാണ് സിപിഐഎമ്മും കോൺഗ്രസുമെന്ന് യോഗി ആദിത്യ നാഥ് ആരോപിച്ചു. അതേസമയം സിപിഐഎം പോളിറ്റ് ബ്യുറോ അംഗം ബ്രിന്ദ കാരാട്ട് ഇന്ന് സംസ്ഥാനത്ത് പ്രചരണം ആരംഭിക്കും.