സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
January 9 | 02:51 PM
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വർദ്ധിച്ചു. രാവിലെ വ്യാപാരം തുടങ്ങിയത് പവന് 240 രൂപയും ഗ്രാമിന് 30 രൂപയും വർദ്ധിച്ചാണ്. ഒരു പവൻ സ്വർണത്തിന് 41280 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം സ്വർണത്തിന് 5160 രൂപയാണ് ഇന്നത്തെ വില.
പുതവർഷത്തിലെ ആദ്യ ദിനം മുതൽ 40000 രൂപയ്ക്ക് മുകളിൽ തുടരുകയാണ് സ്വർണവില. സസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ജനുവരി രണ്ടിനായിരുന്നു. അന്ന് 40,360 രൂപയായിരുന്നു സ്വർണവില. എന്നാൽ പിന്നീട് ഒരാഴ്ച കൊണ്ട് സ്വർണവില പവന് 920 രൂപ വർദ്ധിക്കുകയായിരുന്നു.