വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ചില്‍ പൊലീസ് കേസെടുത്തു; കെ.പി ശശികല ഒന്നാം പ്രതി
December 1 | 02:48 PM
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ചിനെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘം ചേര്‍ന്നതിനും പൊതുഗതാഗതം തടസപ്പെടുത്തിയത്തിനുമാണ് കേസ്. കെ.പി ശശികലയാണ് ഒന്നാം പ്രതി. കണ്ടാലറിയാവുന്ന 700 പേരെയും കേസിൽ പ്രതിചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പൊലീസ് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി മാര്‍ച്ച് നടത്തിയത്. തുറമുഖം യാഥാര്‍ത്ഥ്യമാക്കുക, ഹൈക്കോടതി വിധി നടപ്പാക്കുക, വിഴിഞ്ഞം സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാർച്ച് നടത്തിയത്.