‘ഹിമാചൽ പ്രദേശിൽ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കും’; അശോക് ഗെഹ്ലോട്ട്
November 12 | 08:43 AM
ജയ്പൂർ: ഹിമാചൽ പ്രദേശിൽ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോൺഗ്രസിന് ജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും അവിടെയുണ്ട്. കോൺഗ്രസ് ജയിക്കുമെന്ന് ബിജെപിയും തിരിച്ചറിഞ്ഞുകഴിഞ്ഞു. രാഹുൽ ഗാന്ധിയുടെ യാത്ര ബിജെപിയെ പരിഭ്രാന്തരാക്കിയിരിക്കുന്നു എന്നും ഗെഹ്ലോട്ട് പറഞ്ഞു. അതേസമയം ഹിമാചലില്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടമായതിനാൽ പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. ഭരണ തുടർച്ച ബിജെപി ലക്ഷ്യമിടുമ്പോൾ ഭരണ വിരുദ്ധ വികാരം, ബിജെപിയിലെ വിമത നീക്കം എന്നിവ ഗുണം ചെയ്യുമെന്നും ഭരണം പിടിച്ചെടുക്കാനാകുമെന്നുമാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.