ബലാത്സംഗക്കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍
November 13 | 09:33 AM
കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സുനുവാണ് അറസ്റ്റിലായത്. പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ഇന്‍സ്പെക്ടറെ അറസ്റ്റു ചെയ്തത്. തൃക്കാക്കര പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഒരു വീട്ടമ്മയാണ് പരാതി നൽകിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം.
ഇന്‍സ്പെക്ടര്‍ സുനു അടക്കമുള്ള സംഘം പീഡിപ്പിച്ചു എന്നാണ് പരാതി. രാവിലെ ജോലിക്കെത്തിയപ്പോള്‍ ഇന്‍സ്പെക്ടര്‍ സുനുവിനെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.