ജനവിധിയെഴുതി ഹിമാചൽ പ്രദേശ്
November 12 | 07:18 PM
ഷിംല: ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ65.92 ശതമാനം പോളിങ്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിവരെയുള്ള കണക്കാണിത്. വോട്ടെടുപ്പ് രാവിലെ
എട്ടിന് തുടങ്ങി. ആദ്യ മണിക്കൂറിൽ പോളിംഗ് മന്ദഗതിയിലായിരുന്നു. ശൈത്യകാലം തുടങ്ങിയതിനാൽ വെയിലെത്തിയതോടെയാണ് ആലസ്യം വിട്ട് പോളിങ് ബൂത്തുകൾ സജീവമായത്. ഭരണകക്ഷിയായ ബി.ജെ.പി അധികാര തുടർച്ചയും പ്രതിപക്ഷത്തുള്ള കോൺഗ്രസ് അധികാരം പിടിച്ചെടുക്കാമെന്നും ഒരുപോലെ വിജയപ്രതീക്ഷയർപ്പിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഡിസംബർ 8 നാണ് ഫലം പ്രഖ്യാപിക്കുക.