ഖത്തർ ലോകകപ്പ്: അടിക്ക് തിരിച്ചടി, സമനില തിരിച്ചുപിടിച്ച് ജര്‍മനി സ്പെയിനെ കുരുക്കി
November 28 | 07:54 AM
ദോഹ: ജീവന്മരണ പോരാട്ടത്തില്‍ സ്പെയിന് നേര്‍ക്ക് പ്രതിരോധക്കോട്ട തീര്‍ത്ത് ജര്‍മനി. ഫുള്‍ക്രഗിലൂടെയാണ് ജര്‍മനി സമനില തിരിച്ചുപിടിച്ചത്. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളുകളൊന്നും പിറക്കാത്ത ഒരു മണിക്കൂറിന് ശേഷം സൂപ്പര്‍ സബ്ബായി സ്പെയിനിനെ മുന്നിലെത്തിച്ച് മൊറാട്ടയാണ്. ഇടതുവിങ്ങില്‍ നിന്ന് ആല്‍ബ എത്തിച്ച പന്തിനെയാണ് മൊറാട്ട ലക്ഷ്യത്തിലെത്തിച്ചത്.
ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ലെങ്കിലും കളി ആവേശകരമായിരുന്നു. മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ സ്പെയ്ന്‍ തങ്ങളുടെ സ്വതസിദ്ധമായ പാസിങ്ങുകളിലൂടെ മികവ് കാട്ടി. ആദ്യ പകുതിയുടെ 69 ശതമാനവും പന്ത് സ്പെയിനിന്റെ കൈവശം തന്നെയായിരുന്നു. എന്നാല്‍ ജര്‍മനിയുടെ കടുത്ത പ്രതിരോധത്തില്‍ ഒരു സ്പാനിഷ് ശ്രമങ്ങളും ഗോളുകളായില്ല. ആദ്യ പകുതിയില്‍ ജര്‍മന്‍ ഗോള്‍മുഖം ലക്ഷ്യമാക്കി സ്പെയ്ന്‍ നാല് ഷോട്ടുകളും സ്പെയ്ന്‍ ഗോള്‍മുഖത്തേക്ക് ജര്‍മനി മൂന്ന് ഷോട്ടുകളും പായിച്ചെങ്കിലും ഗോൾ പിറന്നില്ല.