ബിബിസി ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
February 14 | 12:22 PM
ഡൽഹി: ബിബിസി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ഡൽഹിലെയും മുംബൈയിലെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിൽ എത്തിയത്. ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന. ഓഫീസിലേക്ക് വരേണ്ടന്ന് ജീവനക്കാർക്ക് ബിബിസി നിർദേശം നൽകി.
ബിബിസി ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തതായി സൂചനയുണ്ട്.