പി.ടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയഷേൻ അധ്യക്ഷയാകും
November 28 | 12:16 AM
ന്യൂഡൽഹി: പി.ടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയഷേൻ അധ്യക്ഷയാകും. എതിരില്ലാതെയാണ് അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ പി.ടി ഉഷ എത്തിയത്. സീനിയർ വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിൻറ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും ഒറ്റ പേരുകൾ മാത്രമാണുള്ളത്. പത്രിക സമർപ്പണത്തിനുള്ള സമയം അവസാനിച്ചപ്പോൾ പി.ടി ഉഷക്ക് എതിരാളികളില്ലായിരുന്നു. തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്ന ഡിസംബർ 10 ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.