കേന്ദ്രമന്ത്രി വി. മുരളീധരൻറെ വീടിന് നേരെ ആക്രമണം
February 9 | 02:51 PM
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലുള്ള വീടിന് നേരെ ആക്രമണം. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. വീടിന്റെ ജനൽ ചില്ലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. മോഷണ ശ്രമമോ, ആക്രമണമോ ആകാമെന്നാണ് പൊലീസ് നിഗമനം. തകർന്ന നിലയിൽ കണ്ടെത്തിയ ജനലിന് സമീപം ചോരത്തുള്ളികളുമുണ്ട്.
മെഡിക്കല്‍ കോളജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.