എല്ലാ ഹിന്ദുക്കളും ബിജെപിയാണെന്ന് പറയുകയല്ല നമ്മുടെ പണി; എ.കെ ആന്റണിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
December 29 | 07:15 PM
തിരുവനന്തപുരം: ഹിന്ദു അമ്പലത്തിൽ പോയാലോ കുറിയിട്ടാലോ അവരെ മൃദു ഹിന്ദുത്വവാദിയാക്കുന്നത് ശരിയല്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പ്രസ്താവനയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. എല്ലാ ഹിന്ദുക്കളും ബി.ജെ.പിയാണന്ന് പറയുകയല്ല നമ്മുടെ പണിയെന്നും മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.
അമ്പലത്തില്‍ പോകുന്നവരും കാവിമുണ്ട് ഉടുക്കുന്നവരും കുറി അണിഞ്ഞവരും ബി.ജെ.പിയായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇക്കാര്യം താന്‍ മുമ്പേ പറഞ്ഞതാണ്. ആന്റണിയെ പോലെ മുതിര്‍ന്ന നേതാവും അത് പറഞ്ഞത് സന്തോഷകരമാണെന്നും ശരിയായ രാഷ്ട്രീയമാണ് അദ്ദേഹം പറഞ്ഞതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
വിശ്വാസിയായ അമ്പലത്തില്‍ പോകുന്ന ചന്ദനക്കുറിയിടുന്ന ഹിന്ദുക്കളെ മൃദുഹിന്ദുത്വവാദികളായി മുദ്രകുത്തുന്നതിനിെതിരെ എ.കെ ആന്റണി ഇന്നലെ പ്രതികരിച്ചിരുന്നു.