ഐഎസ്എൽ: ഗോവയ്ക്കെതിരെ മഞ്ഞപ്പടയ്ക്ക് 3-1ൻ്റെ തകർപ്പൻ ജയം
November 14 | 06:17 AM
കൊച്ചി: ഐഎസ്എല്ലില്‍ എഫ്സി ഗോവയ്ക്കെതിരെ മഞ്ഞപ്പടയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവയെ തകർത്തത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തിയത് ആരാധകരുടെ ആവേശം വാനോളമുയർത്തി. ദിമിത്രിയോസ് ഡയമന്റക്കോസ്, ഇവാന് കലിയുഷ്നി, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. വാശിയേറിയ കളി പുരോഗമിക്കുന്നതിനിടെ മൂന്ന് തവണ ബ്ലാസ്റ്റേഴ്സ്-ഗോവ താരങ്ങള്‍ പരസ്പരം പോരടിക്കുകയും ചെയ്തു. ജയത്തോടെ ആറ് കളികളില്‍ നിന്ന് ഒമ്പത് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. അഞ്ചു പോയിന്റുമായി ഗോവ നാലാം സ്ഥാനത്താണ്.