ട്രെയിനിലെ തീവെപ്പ്: അന്വേഷണമാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കെ സുധാകരന്റെ കത്ത്
April 3 | 12:55 PM
തിരുവനന്തപുരം: ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ തീയിട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് കത്തെഴുതി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്. ട്രെയിൻ യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സർക്കാർ ഉത്തരവാദിത്തമാണ്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടികൾ സ്വീകരിക്കണം. മരിച്ചവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും അർഹമായ സാമ്പത്തിക സഹായം നൽകണമെന്നും സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു.