കരിപ്പൂരിൽ വൻ സ്വർണ വേട്ട, അരക്കോടി വിലവരുന്ന സ്വർണവുമായി അമ്പത്തിയേഴുകാരി പിടിയിൽ
November 11 | 10:14 AM
കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണ വേട്ട. അരക്കോടിയോളം വിലവരുന്ന സ്വർണവുമായി 57 കാരി പിടിയിൽ. നിലമ്പൂർ സ്വദേശിനി ഫാത്തിമയാണ് പിടിയിലായത്.
സ്വർണം മിശ്രിതരൂപത്തിലാക്കി വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. എന്നാൽ സുരക്ഷാപരിശോധനയ്ക്കിടെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അടിവസ്ത്രത്തിലുൾപ്പെടെ അവർ സ്വർണം തേച്ചുപിടിപ്പിച്ചിരുന്നു.
ആകെ 2.121 കിലോ മിശ്രിതരൂപത്തിലുള്ള സ്വർണമാണ് കണ്ടെടുത്തത്. ഇതിനു പുറമെ 29 ഗ്രാം തൂക്കമുള്ള ഒരു സ്വർണ മോതിരവും ഇവരിൽനിന്നു കണ്ടെത്തി.