ഖത്തർ ലോകകപ്പ്: ജീവന്മരണ പോരാട്ടത്തിന് അർജന്റീന ഇന്നിറങ്ങും എതിരാളികൾ മെക്സിക്കോ
November 26 | 11:23 AM
ദോഹ: ലോകകപ്പിൽ ഇന്ന് അർജന്റീനയ്ക്ക് നിർണ്ണായക മത്സരം. പ്രീ ക്വാട്ടർ സാധ്യതകൾ നിലനിർത്താൻ ടീമിന് ജയം അനിവാര്യമാണ്. ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ മെക്സിക്കോയ്ക്കെതിരായ മത്സരം ഇന്ന് രാത്രി 12.30നാണ്. പോളണ്ടിനെതിരെയും മെക്സിക്കോയ്ക്കെതിരെയും വിജയിച്ചാൽ മാത്രമേ അർജന്റീനയ്ക്ക് പ്രീ ക്വാർട്ടർ സാധ്യതയുള്ളൂ. സമനില പോലും പ്രീക്വാർട്ടർ സാധ്യതകൾ വിദൂരത്താക്കും. ഗ്രൂപ്പ് സിയിൽ നിലവിൽ സൗദി മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ആദ്യമത്സരത്തിൽ സമനിലയിൽ പിരിഞ്ഞ പോളണ്ടും മെക്സിക്കോയും ഒരു പോയിന്റുമായി അടുത്ത സ്ഥാനങ്ങളിലുണ്ട്. മൂന്നും ടീമിനും പിറകിൽ ഏറ്റവും ഒടുവിലാണ് അർജന്റീനയുള്ളത്.