രണ്ടാം ടി-20; ന്യൂസിലൻഡിനെ 65 റൺസിന് തോൽപ്പിച്ച് ഇന്ത്യ
November 20 | 08:03 PM
ഹാർദിക് പാണ്ഡ്യയുടെ നായകത്വത്തിൽ ജയത്തോടെ തുടങ്ങി ടീം ഇന്ത്യ. രണ്ടാം ടി-20യിൽ സൂര്യകുമാർ യാദവിന്റെ തകർപ്പൻ സെഞ്ചുറിയുടെയും ബൗളർമാരുടെ മികച്ച പ്രകടനത്തിന്റെയും പിൻബലത്തിൽ 65 റൺസിന് ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവി ടീമിന് 18.5 ഓവറിൽ 126 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇനി അവസാന മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര 2-0ന് സ്വന്തമാക്കാം. അതേസമയം അവസാന മത്സരം ജയിച്ച് പരമ്പര 1-1ന് സമനിലയിലാക്കാനുളള അവസരമാണ് കിവീസ് ടീമിനുള്ളത്.