ഖത്തർ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് അർജന്റീന
November 12 | 12:22 AM
ഖത്തർ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് അർജന്റീന. പരിശീലകൻ ലയണൽ സ്കലോനിയാണ് 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. 35 കാരനായ മെസി തന്റെ അഞ്ചാം ലോകകപ്പിനാണ് ബൂട്ട് കെട്ടുന്നത്.
ഏറെ ഊഹാപോഹങ്ങൾക്ക് ശേഷം പൗലോ ഡിബാലയെ ടീമിൽ ഉൾപ്പെടുത്തി. പരുക്കിൽ നിന്ന് മോചിതനായ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്, ജുവാൻ ഫോയ്ത്തും ടീമിൽ ഇടംപിടിച്ചു. കഴിഞ്ഞ വർഷം അർജന്റീനയെ കോപ്പ അമേരിക്ക കിരീടം നേടാൻ സഹായിച്ച പുതുമുഖങ്ങൾക്കൊപ്പം സഹ വെറ്ററൻമാരായ ഏഞ്ചൽ ഡി മരിയയും നിക്കോളാസ് ഒട്ടാമെൻഡിയും കളിക്കളത്തിലിറങ്ങും.