ലഹരിക്കടത്ത് കേസ്: ഷാനവാസിന് സജി ചെറിയാൻ ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി
January 13 | 12:02 AM
ആലപ്പുഴ: ലഹരിക്കടത്തിൽ ഷാനവാസിന് മന്ത്രി സജി ചെറിയാൻ ക്ലീൻ ചീറ്റ് നൽകിയിട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആർ.നാസർ. ഷാനവാസ് കുറ്റവിമുക്തനാണെന്ന് സജി ചെറിയാൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ വളച്ചൊടിച്ചു എന്നാണ് തന്നോട് പറഞ്ഞത്. തെളിവില്ലെന്ന് സജി പറഞ്ഞിട്ടില്ലെന്നും നാസർ പറഞ്ഞു. കുറ്റക്കാരൻ അല്ലെന്ന് എങ്ങനെ പറയാനാവും. ലഹരിക്കടത്തിൽ ഷാനവാസിന്റെ പങ്ക് ഉണ്ടോയെന്ന് അന്വേഷിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്. സജി വിശദീകരിച്ചത് പാർട്ടി നിലപാട് മാത്രമാണെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.