കോവിഡ് നെഗറ്റീവ് സത്യവാങ്മൂലം സമർപ്പിക്കേണ്ട; എയര്‍സുവിധ രജിസ്ട്രേഷന് പിന്‍വലിച്ചു
February 10 | 10:27 AM
ഡൽഹി: ചൈന ഉൾപ്പെടെ 6 വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് എയർ സുവിധ നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു. അന്താരാഷ്ട്ര തലത്തിൽ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലായിരുന്നു എയർ സുവിധ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. ഇനി വിദേശത്തുനിന്ന് എത്തുന്നവർക്ക് പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്ന് സത്യവാങ്മൂലം സമർപ്പിക്കേണ്ടതില്ല. വിമാനത്താവളങ്ങളിലെ രണ്ട് ശതമാനം യാത്രക്കാരുടെ പരിശോധന തുടരും.
ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍,ജപ്പാന്, ദക്ഷിണ കൊറിയ, തായ്ലന്റ് എന്നിവടങ്ങളില്‍ നിന്ന് വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. ജനുവരി 1 മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കിയിരുന്നു.
രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമുള്ള വിദഗ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്തായിരുന്നു വീണ്ടും എയര്‍ സുവിധ രജിസട്രേഷന് നിര്‍ബന്ധമാക്കിയത്.