ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം
December 17 | 12:40 PM
ശബരിമല: ശബരിമലയിൽ തീർഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയമാകുന്നു. ഇന്ന് 90,287 പേരാണ് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. തീർഥാടന പാതകളിലും ശബരിമലയിലെ വിവിധ സ്ഥലങ്ങളിൽ നടപ്പാക്കിയ മാറ്റങ്ങൾ ഫലപ്രദേമായതോടെയാണ് തിരക്ക് നിയന്ത്രിക്കാനായത്.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് തിരക്ക് കുറഞ്ഞു. കുട്ടികൾക്കും പ്രായമേറിയവർക്കുമായി പ്രത്യേക ക്യൂ സജ്ജീകരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. അടുത്ത ദിവസം മുതൽ തിരക്ക് കൂടുന്ന സാഹചര്യം ഉണ്ടായാൽ കൂടുതൽ പോലീസുകാരെ പമ്പ മുതൽ സന്നിധാനം വരെ വിന്യസിക്കും. രണ്ടു ദിവസമായി മഴ മാറി നിൽക്കുന്നതിനാൽ തീർഥാടനത്തിന് അനുകൂല അന്തരീക്ഷമാണ്. ക്രിസ്മസ് അവധി വരുന്ന സാഹചര്യത്തിൽ ഇനി തിരക്ക് വർധിപ്പിക്കാനാണ് സാധ്യത.