പാനൂരിൽ കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച സംഭവം; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
January 18 | 02:26 PM
കണ്ണൂര്‍: പാനൂരില്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അതുല്‍ കെ.എം, അനില്‍കുമാര്‍ പി.കെ എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോണ്‍ഗ്രസ് പാനൂര്‍ ബ്ലോക്ക് മണ്ഡലം പ്രസിഡന്റ് ഹാഷിമിനെയാണ് ഇവര്‍ ആക്രമിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അക്രമം നടന്നത്. കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ചൊവ്വാഴ്ച പുലർച്ചെ വലിയാണ്ടിപീടികയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിനുനേരേയും അക്രമമുണ്ടായി. കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് കാളാംവീട്ടിൽ രാജീവന്റെ വീടിനു നേരെയാണ് അക്രമമുണ്ടായത്.