'പി.കെ ഫിറോസിന്റെ അറസ്റ്റ് ഭരണകൂട ഭീകരത; നിയമനടപടികളുമായി മുന്നോട്ടുപോകും': രമേശ് ചെന്നിത്തല
January 23 | 07:03 PM
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാന നേതാവായ ഫിറോസിനെ എന്തിനാണ് അറസ്റ്റ് ചെയ്തത്? ഒരു കാരണവുമില്ലാതെയാണ് അറസ്റ്റ്. നിയമനടപടികളുമായി മുന്നോട്ടു പോകും. ഇത്തരം നടപടികൾ കൊണ്ട് സമരങ്ങളെ അടിച്ചമർത്താൻ നോക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തി ചെന്നിത്തല പി.കെ ഫിറോസിനെ സന്ദര്‍ശിച്ചു. തിരുവനന്തപുരം പാളയത്ത് വെച്ചാണ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയാണ് പി.കെ ഫിറോസ്. അറസ്റ്റ് കൊണ്ട് പിന്നോട്ടില്ലെന്നും, സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.