കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന് അന്തരിച്ചു
December 20 | 09:44 AM
തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന് (73) അന്തരിച്ചു. ആയുർവേദ കോളജിന് സമീപത്തെ വീട്ടിൽവെച്ച് പുലർച്ചയാണ് മരണം സംഭവിച്ചത്. മുന്‍ കെപിസിസി പ്രസിഡന്റ് വരദരാജന് നായരുടെ മകനാണ് പ്രതാപചന്ദ്രന്. കെഎസ്യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിട്ടാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം. ഡിസിസി ഭാരവാഹിയുമായിരുന്നു. ദീർഘനാൾ പത്രപ്രവർത്തകൻ ആയിരുന്നു. സംസ്കാരം പിന്നീട് നടക്കും. പ്രതാപചന്ദ്രന്റെ നിര്യാണത്തെ അനുശോചിച്ച് കോൺഗ്രസിന്റെ എല്ലാ ഔദ്യോഗപരിപാടികളും മാറ്റിവെച്ച് മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു.