ഡല്‍ഹിയില്‍ ഭൂചലനം; തീവ്രത 5.5 രേഖപ്പെടുത്തി
January 24 | 07:53 PM
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വൻ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയ്ക്ക് 2.30 ഓടെയാണ് അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. രാജ്യത്തിന്റെ വടക്കൻ മേഖലകളിലെ പല സംസ്ഥാനങ്ങളിലും ഭൂമികുലുക്കം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഭൂചലനം അധിക നേരത്തേക്ക് നീണ്ട് നിന്നു. അപകടങ്ങൾ മറ്റും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ ഭൂചലനമാണ് ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലകളിലും അനുഭവപ്പെട്ടതെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.