സ്വര്‍ണ വില റെക്കോര്‍ഡില്‍; പവന് 42,000 കടന്നു
January 24 | 10:00 AM
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില പവന് 42,000 കടന്നു കുതിക്കുന്നു. 280 രൂപയാണ് ഇന്നു കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 42,160 രൂപയായി. ഗ്രാമിന് 35 രൂപ കൂടി 5270 ആയി. റെക്കോർഡ് നിരക്കാണിത്.
ഇന്നലെ പവന് വില 80 രൂപ ഉയർന്നിരുന്നു. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധർ പ്രവചിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി വില ഉയരുന്ന പ്രവണതയാണ് കാണുന്നത്.