തുർക്കി സിറിയ ദുരിതാശ്വാസത്തിന് കേരളത്തിന്റെ 10 കോടി
February 9 | 08:24 AM
തിരുവനന്തപുരം: വൻ ഭൂകമ്പങ്ങൾ കനത്ത നാശനഷ്ടങ്ങൾ വിതച്ച തുർക്കി, സിറിയ രാജ്യങ്ങൾക്ക് ദുരിതാശ്വാസ സഹായവുമായി കേരള സർക്കാർ. ഇതിനായി 10 കോടി രൂപ അനുവദിച്ചു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് നൽകുന്ന മറുപടിയിലായിരുന്നു ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ബജറ്റിൽ ലോകസമാധാനത്തിന് മാറ്റിവെച്ച രണ്ടു കോടി രൂപയുടെ ആലോചനകൾ നടക്കുന്നതായി മന്ത്രി പറഞ്ഞു. എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് മാറ്റാൻ 10 കോടിയും അഷ്ടമുടിക്കായൽ ശുചീകരണത്തിന് അഞ്ചുകോടി രൂപയും അനുവദിച്ചു.