നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു
February 22 | 10:38 AM
കൊച്ചി: സിനിമാ-സീരിയൽ താരം സുബി സുരേഷ് (41) അന്തരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയിൽ ഇന്ന് രാവിലെ 10 മണിക്കായിരുന്നു അന്ത്യം. കരൾ രോഗ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെടുന്നത്. രാജസേനന് സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നിരവധി ടെലിവിഷൻ പരിപാടികളിൽ അവതാരകയായിരുന്നു.