ഹാപ്പിനെസ് ഫെസ്റ്റിവൽ: പോസ്റ്റർ പ്രകാശനം ചെയ്തു
November 8 | 05:44 AM
കണ്ണൂർ: ഡിസംബർ 19 മുതൽ 31 വരെ കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നടക്കുന്ന ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന് നൽകി സംവിധായകൻ ഷാജി എൻ കരുൺ പ്രകാശനം നിർവഹിച്ചു. കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ആന്തൂർ നഗരസഭാധ്യക്ഷൻ പി മുകുന്ദൻ, എ ഡി എം കെ കെ ദിവാകരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, സംവിധായകൻ ഷെറി തുടങ്ങിയവർ പങ്കെടുത്തു. മ്യൂസിക് ഷോകൾ, ഫാഷൻ ഷോ, ഫ്ളവർ ഷോ, ചിൽഡ്രൺസ് അമ്യൂസ്മെന്റ് പാർക്ക്, എക്സിബിഷനുകൾ, ഫുഡ്കോർട്ടുകൾ, അഗ്രികൾച്ചറൽ ഫെസ്റ്റ്, നാടൻ കലാ പ്രകടനങ്ങൾ, പുസ്തകോത്സവം, ചലച്ചിത്രോത്സവം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പെടുത്തിയാണ് ഹാപ്പിനെസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുക.