മയക്കു മരുന്നുമായി 2 യുവാക്കൾ പിടിയിൽ
November 3 | 03:25 PM
കോതമംഗലം: മയക്കു മരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. മുവാറ്റുപുഴ സ്വദേശി സാഗർ, ചോറ്റാനിക്കര സ്വദേശി ജോ റൈമൻ എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ തീയറ്ററിനു സമീപത്തു വച്ചാണ് ഇവർ പിടിയിലായത്.
20 ചെറിയ കുപ്പികളിലായി ഹാഷിഷ് ഓയിലും ചെറിയ അളവിൽ എംഡിഎംഎയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.