കണ്ണൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
October 30 | 02:36 PM
കണ്ണൂർ: കണ്ണൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. മമ്പറം മൈലുള്ളിമെട്ടയിൽ വച്ച് പാതിരിയാട് സ്വദേശി പി.പി. ഇസ്മയിലിനെയാണ് എക്സൈസ് പിടികൂടിയത്.
ഇയാളിൽ നിന്നും 156.74 ഗ്രാം എംഡിഎംഎ പിടികൂടി. എംഡിഎംഎ കാറിൽ കടത്തുകയായിരുന്നു ഇയാൾ. വിപണിയിൽ 14 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണിത്. വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ അറസ്റ്റിലായത്.