മഹാരാജാസ് കോളേജ് സംഘര്‍ഷം, 4 പേര് അറസ്റ്റിൽ
November 3 | 09:53 AM
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ കെഎസ്യു, എസ്എഫ്ഐ സംഘർഷത്തില്‍ 4 പേര് അറസ്റ്റില്‍. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് അതുല്‍, എസ്എഫ്ഐ പ്രവര്ത്തകന് അനന്ദു, വിദ്യാര്‍ത്ഥി മാലിക്ക്, പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പടക്കം ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കോളേജിന് സമീപമുള്ള എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിലും ഇന്നലെ സംഘർഷം നടന്നിരുന്നു. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അമൽ ജിത്ത് കുറ്റ്യാടി,വനിതാ പ്രവർത്തകയായ റൂബി അടക്കം 10 എസ്എഫ്ഐക്കാർക്കാണ് പരിക്കേറ്റത്.