ഐഎസ്എല്ലില്‍ ഒഡിഷയ്ക്ക് എതിരെ ബ്ലാസ്റ്റേഴ്സിന് ജയം
December 27 | 09:32 AM
കൊച്ചി: ഐഎസ്എല്ലില്‍ ഒഡിഷ എഫ്സിയെ തളച്ച് കേരള ബ്ലാസ്റ്റേഴ്സ്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ മഞ്ഞപ്പട മൂന്നാമതെത്തി. കൊച്ചിയില്‍ തുടക്കത്തിലെ തണുപ്പന്‍ കളിയില്‍ നിന്ന് രണ്ടാംപകുതിയില്‍ സഹല്‍ അബ്ദുല്‍ സമദിന്റെ ആവേശ മുന്നേറ്റങ്ങളിലൂടെ ശക്തമായി തിരിച്ചെത്തിയ മഞ്ഞപ്പട 86-ാം മിനുറ്റില്‍ സന്ദീപിന്റെ ഹെഡറിലൂടെ 1-0ന്റെ ജയം നേടുകയായിരുന്നു. അവസാന മിനുറ്റുകളില്‍ നിഹാലിന്റെ അതിവേഗ മുന്നേറ്റങ്ങളും മഞ്ഞപ്പട ആരാധകര്‍ക്ക് ആവേശമായി. ആദ്യ 45 മിനുറ്റുകളില്‍ കൈവിട്ട ബോള്‍ പൊസിഷന്‍ തിരിച്ചുപിടിച്ച് ജയത്തിലേക്ക് വരികയായിരുന്നു ബ്ലാസ്റ്റേഴ്സ്.
86-ാം മിനുറ്റില്‍ അമരീന്ദറിന്റെ അടുത്ത പിഴവ് മുതലാക്കി സന്ദീപ് സിംഗ് ഹെഡറിലൂടെ കേരളത്തിന് ജയമുറപ്പിച്ച ഗോള്‍ സമ്മാനിക്കുകയായിരുന്നു.