നാക്കു പിഴ പതിവാക്കരുത്; കെ സുധാകരനോട് ഹൈക്കമാൻഡ്
November 18 | 09:44 AM
ന്യൂഡൽഹി: നാക്കു പിഴ പതിവായി ഉണ്ടാകരുതെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരനോട് കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശിച്ചു. ജവഹർലാൽ നെഹ്റുവിനെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചല്ല പ്രസ്താവന നടത്തിയത് എന്ന സുധാകരന്റെ വിശദീകരത്തിൽ ത്യപ്തരായ ഹൈക്കമാൻഡ് വിവാദം അവസാനിപ്പിക്കാൻ കേരള നേതൃത്വത്തിന് നിർദേശം നൽകി. സുധാകരന്റെ വിവാദ പ്രസ്താവനകളിൽ ഇടഞ്ഞു നിൽക്കുന്ന മുസ്ലീം ലീഗ് നേതൃത്വത്തെ അനുനയിപ്പിക്കാൻ കെ.സി വേണുഗോപാൽ ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ കൂടുതൽ വിവാദങ്ങൾ തങ്ങൾ ഉയർത്തില്ലെന്ന് ലീഗ് നേതൃത്വം കോൺഗ്രസിനെ അറിയിച്ചതായാണ് വിവരം.